Story Dated: Tuesday, January 6, 2015 02:01
തലശേരി: മരുന്ന് വിലയില്‍ ഗണ്യമായ കുറവും കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സയ്‌ക്ക് ഇളവും പ്രഖ്യാപിച്ച് തലശേരി സഹകരണ ആശുപത്രി സേവന വീഥിയില്‍ രോഗികള്‍ക്ക് കൈത്താങ്ങാവുന്നു. ആതുര ശുശ്രൂഷാ രംഗത്ത് ഇതിനകം ശ്രദ്ധേയമായ ആശുപത്രിയില്‍ നൂതന ചികിത്സാ സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കി വരികയാണെന്ന് പ്രസിഡന്റ് അഡ്വ.എ.എന്‍. ഷംസീറും ജനറല്‍ മാനേജര്‍ ഒ.എം. ബാബുവും ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ. രാജു ജോര്‍ജും അറിയിച്ചു. പൊതു വിപണിയില്‍ 1400 രൂപ വിലയുള്ള എറിത്രോ പോയിറ്റില്‍ 4000 ഇഞ്ചക്ഷന് 400 രൂപയും 750 രൂപ വിലയുള്ള എറിത്രോ പോയിറ്റിന്‍ 2000 ഇഞ്ചക്ഷന് 250 രൂപയുമാണിവിടെ.
ഡയാലിസിസ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില കുറച്ചിട്ടുണ്ട്. ആശുപത്രി വികസനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഇന്ന് ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച ഓഡിയോളജി ആന്‍ഡ് സ്‌പീച്ച് തെറാപ്പി ഡിപ്പാര്‍ട്ടുമെന്റ് പി.കെ. ശ്രീമതി എം.പിയും ആശുപത്രി പ്രവേശന കവാടത്തിനരികില്‍ സജ്‌ജീകരിച്ച കനറാ ബാങ്ക് എ.ടി.എം. കൗണ്ടര്‍ റെയ്‌ഡ്കോ ചെയര്‍മാന്‍ പനോളി വത്സനും മരുന്നുകളുടെ ഇളവ് പ്രഖ്യാപനം വാഴയില്‍ ശശിയും ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ആശുപത്രി പ്രസിഡന്റ് അഡ്വ. എ.എം. ഷംസീര്‍ അധ്യക്ഷത വഹിക്കും.
from kerala news edited
via IFTTT