ബോളിവുഡിലെ ഏറ്റവും മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഹൃത്വിക്കിന് ഏറ്റവും കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ ഡാന്‍സിങ് മികവാണ്. എന്നാല്‍ ഹൃത്വിക്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡാന്‍സ് കണ്ടാല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും പൊട്ടിച്ചിരിച്ചു പോകും.
ഷമ്മി കപൂറിന്റെ പ്രശസ്തമായ 'ആജാ ആജാ..' എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുകയാണ് ഹൃത്വിക് ഈ വീഡിയോയില്‍. ക്രിഷ് 3 എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃത്വിക് തന്നെ ചിത്രീകരിച്ചതാണ് വീഡിയോ. ചിത്രത്തിലെ രോഹിത് മെഹ്‌റ എന്ന പ്രായമായ കഥാപാത്രത്തിന്റെ കോസ്റ്റിയൂമിലാണ് ഹൃത്വിക്കിന്റെ 'ഷമ്മി ഡാന്‍സ്'.
from kerala news edited
via IFTTT