Story Dated: Sunday, January 4, 2015 05:31
കോഴിക്കോട് : കോഴിക്കോട് കുണ്ടായിത്തോടില്‍ റെയില്‍ പാളത്തില്‍ നിന്നും ഇരുമ്പു ദണ്ഡ് കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍. പാളത്തില്‍ നിന്നും കണ്ടെത്തിയ ആറടിയോളം നീളമുള്ള ഇരുമ്പ് ദണ്ഡ് സമീപത്തെ കടയില്‍ നിന്നും മോഷ്‌ടിച്ചതാവാമെന്നും പ്രദേശത്തെ ഇരുമ്പു കടകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും കമ്മിഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു.
ഇന്ന് രാവിലെ ലൈറ്റ് എഞ്ചിന്‍ ട്രാക്കിലൂടെ കടന്നുപോകവേയാണ് ഇരുമ്പ് ദണ്ഡ് പാളത്തില്‍ കുറുകേയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കോപൈലറ്റാണ് പാളത്തില്‍ നിന്നും ഇരുമ്പ് ദണ്ഡ് എടുത്തു മാറ്റുകയും സംഭവം റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തത്. വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.
ആറുമാസം മുന്‍പ് ഇതേ സ്‌ഥലത്ത് പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരേ വലിപ്പത്തിലുള്ള മുപ്പത്തിനാലോളം ദ്വാരങ്ങളാണ് കണ്ടെത്തിയത്.
from kerala news edited
via IFTTT