Story Dated: Sunday, January 4, 2015 05:15
ഗാസിയാബാദ്: പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടില്‍ തീ കൊളുത്തി കൊന്നു. നീതു എന്ന പെണ്‍കുട്ടിയാണ് മരിചിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ സംഭവം ദുരഭിമാനഹത്യയാണെന്നും പോലീസ് സംശയിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മഹേഷ് നാല് മോഷ്‌ടാകള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി. ഗണേഷ്‌പുരയിലാണ് മഹേഷും കുടുംബവും താമസിക്കുന്നത്. സംഭവ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ മോഷ്‌ടാക്കള്‍ മഹേഷിന്റെ ഭാര്യയുടെ വെള്ളി ആഭരണങ്ങള്‍ തട്ടിയെടുത്തു. ആക്രമണത്തിന് ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നീതു ശബ്‌ദമുണ്ടാക്കി. ഇതില്‍ പ്രകോപിതരായ മോഷ്‌ടാക്കള്‍ നീതുവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കുടുംബം നല്‍കുന്ന വിശദീകരണം.
പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും എന്തെങ്കിലും ശബ്‌ദം കേട്ടിരുന്നതായി അയല്‍വാസികള്‍ റിപ്പോര്‍ട്ടുചെയ്‌തില്ല. നീതു ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങളും സംഭവസമയം വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റാരും ആക്രമണത്തിന് ഇരയാകാതിരുന്നതും പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു.
മരണമടഞ്ഞ പെണ്‍കുട്ടി സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്‌തുവരികയായിരുന്നു. ചില വീടുകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ കുടുംബം വിലക്കിയിരുന്നു. ഇത് എതിര്‍ത്തതാണ് പെണ്‍കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
from kerala news edited
via IFTTT







