Story Dated: Sunday, January 4, 2015 05:58
ആലപ്പുഴ: പോലീസിന്റെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് മൂന്‍വശത്ത് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ പരസ്‌പരം ചുംബിച്ചു. മുന്‍പ് സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തിയ 41 പേരെ പോലീസ് അറസ്‌റ്റുചെയ്‌ത് നീക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏവരുടെയൂ കണ്ണുവെട്ടിച്ച് കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് മുമ്പില്‍ സംഘടിച്ചത്.
അഡ്വ. മായാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമരക്കാരാണ് കിടങ്ങാംപറമ്പില്‍ പ്രതിഷേധിച്ചത്. പോലീസെത്തി ഇവരെ ആലപ്പുഴ സ്‌റ്റേഷനിലേയ്‌ക്ക് മാറ്റി. സ്‌റ്റേഷനിലും പ്രവര്‍ത്തകര്‍ സമരം തുടര്‍ന്നത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. തുടര്‍ന്ന് ശിവസേനാ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുമ്പിലെത്തി മുദ്രാവാക്യം വിളിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്തിന് പുറമേ തോമസ് ഐസക് എം.എല്‍.എയും സമരക്കാര്‍ക്ക് പുന്തുണയറിയിച്ച് സ്‌ഥലതെത്തിയിരുന്നു.
from kerala news edited
via IFTTT