വീട് നിര്‍മാണം നടുവൊടിക്കും ഭവനവായ്പ അക്കൗണ്ടുകളില്‍ കുറവ്
നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സ്ഥലത്തിന്റെ വില കൂടിയതാണ് ഭവനവായ്പയിലും പ്രതിഫലിച്ചിരിക്കുന്നത്. അതുപോലെ വീട് പണിയുടെ ചെലവും ഗണ്യമായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ ഭവനവായ്പ അക്കൗണ്ടുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ലോണ്‍ തുക ഉയര്‍ന്നിരിക്കുകയാണ്. 7.3 ശതമാനം തുകയാണ് അധികമായി കൊടുത്തിട്ടുള്ളത്. ഭവനവായ്പ അക്കൗണ്ടുകളുടെ എണ്ണം ഇത്തരത്തില്‍ കുറയുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തല്‍.
2012-ല്‍ രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളിലും കൂടി ഉണ്ടായത് 47.78 ലക്ഷം ഭവനവായ്പ അക്കൗണ്ടാണ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇത് 46.43 ലക്ഷമായി കുറഞ്ഞു. അതേസമയം തന്നെ ലോണ്‍ തുക 2.6 ലക്ഷം കോടിയില്‍ നിന്ന് 2.8 ലക്ഷം കോടിയായി വളര്‍ച്ച നേടുകയും ചെയ്തു.നഗരങ്ങളിലും മറ്റും വീടുകളുടെയും അപ്പാര്‍ട്ട് മെന്റുകളുടെയും വില കൂടിയത് പണക്കാര്‍ക്കു മാത്രം വാങ്ങാനാകുന്ന അവസ്ഥയാണുണ്ടാക്കിയത്.
from kerala news edited
via IFTTT