121

Powered By Blogger

Wednesday, 8 April 2020

'കസ്റ്റംസ് പടിച്ചെടുത്ത സ്വര്‍ണശേഖരം കോവിഡ് പ്രതിരോധത്തിന് പ്രയോജനപ്പെടുത്താം'

കള്ളക്കടത്തുവഴി രാജ്യത്തെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണശേഖരം ലേലംചെയ്താൽ കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താമെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനും ഡയറക്ടർ ജനറലുമായിരുന്ന ഡോ.ജി ശ്രീകുമാർമേനോൻ അഭിപ്രായപ്പെട്ടു. മറ്റൊരുരജ്യത്തിനും അവകാശപ്പെടാനില്ലാത്ത അത്ര കള്ളക്കടത്ത് സ്വർണശേഖരമാണ് ഇന്ത്യക്കുള്ളത്. ഇത് വില്പന നടത്തിയാൽ കോവിഡ് പ്രതിരോധത്തിനായുള്ള പിഎം കെയേഴ്സ് ഫണ്ടിൽ ആവശ്യത്തിൽകൂടുതൽ പണമെത്തുമെന്നൂം അദ്ദേഹം അഭിപ്രായപ്പെട്ടു. ഫണ്ട് സമാഹരണത്തിനായി വേറെ വഴികളൊന്നും അപ്പോൾ തേടേണ്ടിവരില്ല. 2018-19 സാമ്പത്തിക വർഷത്തിൽ 4,058 കിലോഗ്രാം(4 ടൺ)സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിനുമുമ്പത്തെ വർഷം 3,223.3 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. 2012-13 സാമ്പത്തികവർഷത്തിലാകട്ടെ പിടിച്ചെടുത്തത് 429.17 കിലോഗ്രാം സ്വർണമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ പ്രകാരം 2018ൽ 95 ടൺ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലെത്തിയിട്ടുണ്ട്. കിലോ ബാറിന്റെ കട്ടികളായാണ് സ്വർണം കടത്തിക്കൊണ്ടുവരുന്നത്. അത് ഉരുക്കിആഭരണങ്ങളും നാണയങ്ങളുമുണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്. 2019 ഒക്ടോബറിൽ തൃശ്ശൂരിൽ കസ്റ്റംസ് നടത്തിയ തിരിച്ചിലിൽ 123 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. അതോടൊപ്പം രണ്ടുകോടിയുടെ ഇന്ത്യൻ രൂപയും വിദേശ കറൻസിയും ഉൾപ്പെടുന്നു. രാജ്യത്തെ നാല് അന്തർദേശീയ വിമാനത്താവളങ്ങളിലൂടയും എത്തുന്ന ടൺകണക്കിന് സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുക്കുന്നത്.2019-20 സാമ്പത്തിക വർഷത്തിലെ മൂന്ന് പാദങ്ങളിലായി 152 കോടി മൂല്യമുള്ള സ്വർണമാണ് പിടിച്ചെടുത്തത്. 1236 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കോവിഡ് പ്രതിരോധത്തിനായി ഈ സ്വർണംവിറ്റുള്ള പണമുണ്ടെങ്കിൽ മറ്റൊരുതരത്തിലും സർക്കാർ ഫണ്ട് സമാഹരിക്കേണ്ടതില്ലെന്നാണ് ശ്രീകുമാർമേനോൻ പറയുന്നത്.

from money rss https://bit.ly/2RnHX8t
via IFTTT