121

Powered By Blogger

Wednesday, 8 April 2020

മൂന്നാം തവണയും ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജെഫ് ബെസോസ്

കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവും സമ്പന്നനായി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. 113 ബില്യൺ ഡോളർ ആസ്തിയുമായി ഇത് മൂന്നാംതവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 98 ബില്യൺ ഡോളർ ആസ്തിയുള്ള ബിൽ ഗേറ്റ്സ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഫോബ്സ് പുറത്തുവിട്ട 34-ാമത് വാർഷിക ലോക സമ്പന്ന പട്ടികയിലാണ് ലോക കോടീശ്വരന്മാരുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. എൽവിഎംഎച്ചിന്റെ സിഇഒയും ചെയർമാനുമായ ബെർനാർഡ് ആർനോൾട് ആണ് പട്ടികയിൽ മുന്നാം സ്ഥാനത്ത്. 76 ബില്യൺ ഡോളർ ആസ്തിയുമായി അദ്ദേഹം മൂന്നാംസ്ഥാനത്തേയ്ക്ക് പുതിയതായി എത്തിയാതാണ്. പ്രമുഖ ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റാണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 67.5 ബില്യൺ ഡോളറാണ്. ബെസോസിന്റെ മുൻഭാര്യയായ മെക്കൻസി ബെസോസ് 22-ാംസ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയം. 36 ബില്യൺ ഡോളറാണ് ഫോബ്സിന്റെ കണക്കുപ്രകാരം മെക്കൻസിയുടെ ആസ്തി. ഓറക്കിൾ സ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണാണ് അഞ്ചാം സ്ഥാനത്ത്. 59 ബില്യൺ ഡോളറാണ് അദ്ദേഹത്തിന് സമ്പത്ത്. കോവിഡ് വ്യാപാനംമൂലം ആസ്തിയിൽ വൻകുറവുവന്നതിനെതുടർന്ന് 267 പേർക്ക് ഉയർന്ന സ്ഥാനം നഷ്ടമായതായി ഫോബ്സിന്റെ പട്ടികയിൽ പറയുന്നു. യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ ആസ്തിയിൽ ഒരുമാസത്തിൽതാഴെ സമയംകൊണ്ട് ഒരു ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്.

from money rss https://bit.ly/2Vcco2I
via IFTTT