121

Powered By Blogger

Thursday, 9 April 2020

മിനിമംതുക: ലഘുസമ്പാദ്യ പദ്ധതികളുടെ പിഴയും മറ്റും ഒഴിവാക്കി

ലഘുസംമ്പാദ്യ പദ്ധതികളിലെ മിനിമംതുക അടയ്ക്കാത്തവർക്കുള്ള പിഴ തപാൽവകുപ്പ് ഒഴിവാക്കി. നിക്ഷേപ പദ്ധതികൾ പുതുക്കുന്നതിന് നിരക്കൊന്നും നൽകേണ്ടതുമില്ല. 2019-20 സാമ്പത്തിക വർഷത്തിലും 2020 ഏപ്രിൽമാസത്തിലും മിനിമം തുക നിക്ഷേപിക്കാത്തവർക്കാണീ ഈളവ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), റിക്കറിങ് ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികൾക്കാണിത് ബാധകം. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ പണമടക്കാൻ നിക്ഷേപകർക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2019-20 സാമ്പത്തികവർഷത്തെ മിനിമംതുക അടയ്ക്കേണ്ട അവസാന തിയതിയായിരുന്ന മാർച്ച് 31നും 2020 ഏപ്രിൽമാസത്തിനുമാണ് ഈ ഇളവ് ബാധകം. എന്നാൽ മെയ് മാസത്തിൽ സമയത്തിന് തുക അടയ്ക്കാതെവന്നാൽ അതിന് പിഴനൽകേണ്ടിവരുമെന്ന് അറിയിപ്പിൽ പറയുന്നു. പിപിഎഫ് ഒരു സാമ്പത്തിക വർഷം പിപിഎഫിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും അടച്ചിരിക്കണം. അല്ലെങ്കിൽ അക്കൗണ്ട് നിർജീവമാകും. പിന്നീട് അക്കൗണ്ട് സജീവമാക്കാൻ നിർജീവമായ ഓരോവർഷത്തിനും 50 രൂപവീതം പിഴനൽകേണ്ടിവരും. റിക്കറിങ് ഡെപ്പോസിറ്റ് റിക്കറിങ് ഡെപ്പോസിറ്റിലെ തവണ മുടങ്ങിയാൽ ഓരോ ആയിരം രൂപയ്ക്കും ഒരുരൂപവീതം നൽകേണ്ടിവരും. അതായത് 10,000 രൂപവീതം പ്രതിമാസം അടയ്ക്കുന്നയാളാണ് നിങ്ങളെങ്കിൽ 100രൂപയാണ് പിഴയായി നൽകേണ്ടിവരിക. തുടർന്ന് നാലുതവണകൂടി മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും. പിപിഎഫിനുള്ളതുപോലെ സുകന്യ സമൃദ്ധി അക്കൗണ്ടിനും മിനിമംതുക ബാധകമാണ്.

from money rss https://bit.ly/2wrlCzJ
via IFTTT