121

Powered By Blogger

Wednesday, 8 April 2020

ആറു മാസത്തെ കർഫ്യൂ പാസ് നല്‍കണമെന്ന് ഇ-കൊമേഴ്സ് കന്പനികൾ

മുംബൈ: ലോക്ഡൗൺ തുടർന്നാലും ഇ-കൊമേഴ്സ് കന്പനികളുടെ വിതരണ ശൃംഖല ശക്തമാക്കാൻ ആറു മാസത്തേക്ക് കർഫ്യൂ പാസ് അനുവദിക്കണമെന്ന ആവശ്യവുമായി കന്പനികൾ. ആമസോൺ, ഫ്ളിപ്കാർട്ട്, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കന്പനികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം പലകന്പനികളുടെയും വിതരണം പൂർണമായി നിലച്ചിരുന്നു. ഇപ്പോൾ അവശ്യവസ്തുക്കളുടെ വിതരണംമാത്രമാണ് നടക്കുന്നത്. ഏപ്രിൽ 14 വരെയാണ് ഇവയുടെ വിതരണത്തിനുള്ള പാസ്സുള്ളത്. കോവിഡ് 19 കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പലയിടത്തും കർഫ്യൂ നീട്ടാനിടയുണ്ടെന്ന് കന്പനികൾ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ തുടങ്ങുന്പോൾ കർഫ്യൂ പാസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് ഇവ നൽകിയിട്ടുള്ളത്. ഓരോ ജില്ലതോറും പാസ് ലഭിക്കുന്നതിന് കൂടുതൽ കാലതാമസം നേരിടുന്നു. ലോക്ഡൗണിനു മുന്പായി വിതരണശൃംഖലയിലെ വലിയൊരു വിഭാഗം ജീവനക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങി. പരിമിതമായ ആളുകൾ മാത്രമാണ് ഇപ്പോൾ വിതരണരംഗത്തുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ കൂടുതൽ കാലാവധിയിൽ പാസ് നൽകണമെന്നാണ് കന്പനികളുടെ ആവശ്യം.

from money rss https://bit.ly/2xihfqS
via IFTTT