Story Dated: Monday, January 26, 2015 08:44
ചെന്നൈ: തമിഴ് നാട്ടിലെ റിപ്പബ്ലിക് ദിനാഘോഷം വിവാദമാവുന്നു. ആഘോഷങ്ങളില്‍ നിറഞ്ഞു നിന്നത് അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ആഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച ഫ്‌ളോട്ടുകളില്‍ ജയലളിതയുടെ ഫോട്ടോകളും പ്രതിമകളും ഇടം പിടിച്ചു. വിവധ സര്‍ക്കാര്‍ വകുപ്പുകള്‍ അവതരിപ്പിച്ച ഫ്‌ളോട്ടുകളിലും ജയലളിത തന്നെയായിരുന്നു താരം.
എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംഭവം വിവാദമായി. അഴിമതി കേസില്‍പ്പെട്ട് സ്‌ഥാനം നഷ്‌ടപ്പെട്ട മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അവതരിപ്പിച്ചത് രാജ്യത്തോടുള്ള അനാദരവാണെന്നാണ് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT