Story Dated: Tuesday, January 27, 2015 06:57
ബെയ്‌റൂട്ട്: അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തിന്റെ പശ്‌ചാത്തലത്തില്‍ ഐഎസ് തീവ്രവാദികളെ സിറിയയിലെ കൊബാനി മേഖലയില്‍ നിന്നും കുര്‍ദിഷ് പോരാളികള്‍ തുരത്തി. തിങ്കളാഴ്‌ച കനത്ത വ്യോമാക്രമണമാണ് കുര്‍ദീഷ് പോരാളികള്‍ നടത്തിയത്. അമേരിക്കന്‍ സേനയുടെ സഹായത്തോടെ ഒരു മാസം നീണ്ടു നിന്ന പോരാട്ടത്തിലാണ് കൊബാനി കുര്‍ദിഷ് പേരാളികള്‍ മോചിപ്പിച്ചത്.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ കുന്നിന്റെ മുകളില്‍ ഐഎസ് പോരാളികളുടെ കറുത്ത പതാക മാറ്റി കുര്‍ദ്ദിഷ് സേന പതാക സ്‌ഥാപിച്ചു. സിറിയന്‍ കുര്‍ദ് പോരാളികള്‍ നടത്തുന്ന ആക്രമണത്തിനും അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണം കൂടി ഉണ്ടായതോടെയാണ് കുര്‍ദുകള്‍ക്ക് എതിരാളികളില്‍ നിന്നും കൊബാനി പിടിച്ചത്. ഇവിടെ കുട്ടികളെയും കൗമാരക്കാരെയും ഉപയോഗിച്ചായിരുന്നു ഐഎസ് പോരാട്ടം നടത്തിയിരുന്നത്. താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുകയാണ് ഐഎസ് തീവ്രവാദികളെന്ന് സംശയമുണ്ട്.
കബാനിയില്‍ നിന്നും ഐഎസ് സാന്നിദ്ധ്യം പൂര്‍ണ്ണമായും ഒഴിപ്പിച്ചെന്ന് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സിറിയ നിരീക്ഷിക്കുന്ന യുഎന്നിന്റെ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. സെപ്‌തംബറില്‍ ഇസ്‌ളാമിക സ്‌റ്റേറ്റ് ഭീകരര്‍ കൊബാനിക്ക് സമീപത്തെ 300 ഗ്രാമങ്ങള്‍ ഐഎസ് പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തിയിലൂടെ തുര്‍ക്കിയിലേക്ക് പാലായനം ചെയ്‌തത് അനേകരാണ്. ഒക്‌ടോബറോടെ കൊബാനി ഏതാണ്ട് പൂര്‍ണ്ണമായി ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിലാകുകയും ചെയ്‌തിരുന്നു. തിങ്കളാഴ്‌ച ഐഎസിന്റെ നിര്‍ണ്ണായക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം 17 തവണയാണ് വ്യോമാക്രമണം നടത്തിയത്.
from kerala news edited
via IFTTT