Story Dated: Tuesday, January 27, 2015 08:55
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് വിമുക്‌തഭടന്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. പൊയ്യ സുരേഷ(48)ാണ് ഭാര്യ ശ്രീജ (40)യെ വെടിവെച്ചു കൊന്നത്. ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മുന്‍ ബിഎസ്‌എഫ് ജവാനാണ് സുരേഷ്.
രാവിലെ ആറു മണിയോടെയാണ് സംഭവം. പുലര്‍ച്ചെ വെടിശബ്‌ദം കേട്ട് അയല്‍ക്കാര്‍ ഇവിടേയ്‌ക്ക് ഓടിയെത്തുമ്പോള്‍ രക്‌തത്തില്‍ കുളിച്ച നിലയില്‍ ശ്രീജയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സുരേഷിനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഏതാനും നാളായി ഇയാളും ഭാര്യയും സ്വരചേര്‍ച്ചയിലായിരുന്നില്ല എന്ന് വിവരമുണ്ട്. അതേസമയം ആക്രമണ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. വെടിവെയ്‌പ്പ് നടക്കുമ്പോള്‍ വീട്ടില്‍ കുട്ടികള്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് സുരേഷ് ബിഎസ്‌എഫില്‍ നിന്നും വിരമിച്ച് നാട്ടിലെത്തി കുടുംബത്തിനൊപ്പം താമസമായത്.
from kerala news edited
via IFTTT