121

Powered By Blogger

Monday 26 January 2015

മകനെ ഉപ്പുകൊടുത്തു കൊന്ന മാതാവ്‌ വിചാരണ നേരിടുന്നു









Story Dated: Tuesday, January 27, 2015 11:53



mangalam malayalam online newspaper

വൈറ്റ്‌ പ്‌ളെയിന്‍സ്‌: മകനെ ഉപ്പുകൊടുത്തു കൊന്നെന്ന ആരോപണത്തില്‍ അമേരിക്കക്കാരിയായ 27 കാരിയുടെ വിചാരണ ആരംഭിച്ചു. ന്യൂയോര്‍ക്ക്‌ സ്‌കോട്ട്‌വില്‍ കെന്റുകി നിവാസിയായ ലാസി സ്‌പീയേഴ്‌സാണ്‌ വിചാരണ നേരിടുന്നത്‌. ഗാര്‍നെറ്റ്‌ പോള്‍ സ്‌പീയേഴ്‌സ എന്ന അഞ്ചുവയസ്സുകാരന്‌ ക്രമാതീതമായി ഉപ്പു കൊടുക്കുകയും മകന്റെ ആരോഗ്യം ക്ഷയിക്കുന്ന വിവരം സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുകയും ചെയ്‌തെന്നാണ്‌ ആരോപണം.


കുട്ടിയുടെ മരണകാരണം അനിയന്ത്രിതമായി ഉപ്പാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിഷലിപ്‌തമാകുന്ന രീതിയില്‍ ഉപ്പിന്റെ അംശം ശരീരത്തില്‍ കലരുകയും അത്‌ തലച്ചോറിനെ ബാധിക്കുകയുമായിരുന്നെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. ഒരു വര്‍ഷം മുമ്പ്‌ മകന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വയറ്റില്‍ ഘടിപ്പിച്ച പ്രത്യേക ടൂബ്‌ വഴി അനിയന്ത്രിമായ രീതിയില്‍ ഉപ്പു കടത്തിവിട്ടത്രേ. ആശുപത്രിയില്‍ മകനൊപ്പം ഉണ്ടായിരുന്ന അവസരങ്ങളിലെല്ലാം ഇവര്‍ മകന്റെ ബാഗ്‌ വഴി ഉപ്പ്‌ കടത്തിവിട്ടിരിക്കാമെന്നാണ്‌ ആരോപണം.


സോഷ്യല്‍ മീഡിയകളിലുടെ നല്ലപിള്ള ചമഞ്ഞിരുന്ന ഇവര്‍ ഏറ്റവും നല്ല അമ്മ എന്ന നിലയിലുള്ള നാട്യങ്ങളായിരുന്നു നടത്തിയിരുന്നത്‌. ദിനംപ്രതി മകന്റെ ആരോഗ്യവിവരം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുമായിരുന്ന ഇവര്‍ക്ക്‌ പാരയായി മാറിയതും ഈ പോസ്‌റ്റുകള്‍ തന്നെയായിരുന്നു. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, മൈസ്‌പേസ്‌ തുടങ്ങി മകന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ ഇവര്‍ നടത്തിയ ഓണ്‍ലൈന്‍ പോസ്‌റ്റിംഗുകളെല്ലാം ഇവര്‍ക്കെതിരായി. ചില പോസ്‌റ്റുകളില്‍ ആശുപത്രിയില്‍ കഴിയുന്ന മകന്റെ ചിത്രവും ഇവര്‍ നല്‍കിയിരുന്നു.


നീചവും മനപ്പൂര്‍വ്വവുമായ കൊലപാതകമെന്നാണ്‌ കൃത്യത്തെ പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്‌. 11 ദിവസങ്ങള്‍ക്കിടയില്‍ ഇവര്‍ 28 ഓണ്‍ലൈന്‍ പോസ്‌റ്റിങ്ങുകള്‍ നടത്തി. തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കുറ്റമാണ്‌ ഇത്‌.










from kerala news edited

via IFTTT