121

Powered By Blogger

Monday, 26 January 2015

ബിജെപി ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട്‌ ആറു മണിവരെ ജനജീവിതം സ്‌തംഭിക്കും









Story Dated: Tuesday, January 27, 2015 06:26



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു മണി വരെയാണ്‌ ഹര്‍ത്താല്‍. ഇതേ തുടര്‍ന്ന്‌ ദേശീയ ഗെയിംസ്‌ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇന്ന്‌ നടത്താനിരുന്ന പൊതു പരിപാടികള്‍ പലതും നീക്കിവെച്ചിട്ടുണ്ട്‌. സര്‍വകലാശാല പരീക്ഷകളും റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട ഫോട്ടോയെടുപ്പും നീക്കി വെച്ചിട്ടുണ്ട്‌.


ദേശീയ ഗെയിംസിന്റെ ഭാഗമായി ഇന്ന്‌ നടക്കേണ്ട ദീപശിഖാ പ്രയാണം മാറ്റിയിട്ടുണ്ട്‌. ഈ ഹര്‍ത്താല്‍ കൂടിയായതോടെ ധനമന്ത്രി കെ എം മാണിയുടെ മണ്ഡലമായ പാലായില്‍ മൂന്നാം ദിവസമാണ്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച എല്‍ഡിഎഫും യുഡിഎഫും രണ്ടു ദിവസങ്ങള്‍ പാലായില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ അനാവശ്യ വിവാദങ്ങളിലേക്ക്‌ മാണിയെ വലിച്ചിഴയ്‌ക്കുന്നു എന്നാരോപിച്ചായിരുന്നു യുഡിഎഫ്‌ ഹര്‍ത്താല്‍ നടത്തിയതിന്‌ തൊട്ടുപിന്നാലെ മാണി രാജി വെയ്‌ക്കണമെന്ന്‌ എല്‍ഡിഎഫും സമരം നടത്തി. ഇതിന്‌ ശേഷമാണ്‌ ഇപ്പോള്‍ മൂന്നാമത്തെ ഹര്‍ത്താലും ഉണ്ടായിട്ടുള്ളത്‌.


അതിനിടയില്‍ നാളെ വൈകിട്ട്‌ നിര്‍ണ്ണായക യുഡിഎഫ്‌ യോഗം നടക്കും. യോഗത്തില്‍ നിന്നും ബാലകൃഷ്‌ണപിളളയെ ഒഴിവാക്കിയിട്ടുണ്ട്‌. മാധ്യമങ്ങള്‍ വഴി കടുത്ത ആരോപണം നടത്തിക്കൊണ്ടിരിക്കുന്ന ബാലകൃഷ്‌ണപിള്ളയെ ഇനി ചുമക്കാന്‍ വയ്യ എന്ന നിലയിലാണ്‌ യുഡിഎഫ്‌ കക്ഷികളുടെ നിലപാട്‌. യുഡിഎഫില്‍ നിന്നും പുറത്താക്കിയാലും പിള്ള ആക്ഷേപം തുടരുമെന്നാണ്‌ വിലയിരുത്തല്‍.










from kerala news edited

via IFTTT