Story Dated: Monday, January 26, 2015 02:35
നരിക്കുനി: ചെങ്ങോട്ട് പൊയിലിലും പരിസരങ്ങളിലും മോഷണം പെരുകന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നു. കഴിഞ്ഞ ദിവസം നാലുപുരക്കല്‍ കൃഷ്‌ണന്‍കുട്ടി നായരുടെ വീട്ടില്‍ നടന്ന മോഷണമാണ് പരമ്പരയിലെ അവസാനത്തേത്. കുടുംബനാഥന്‍ ആശുപത്രിയിലായതിനാല്‍ അഞ്ചു ദിവസമായി വീട് അട്‌ച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുന്‍വശത്തെ വാതില്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനകത്തെ എല്ലാ അലമാരകളും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടില്‍ സൂക്ഷിച്ച രണ്ട് പവന്റെ സ്വര്‍ണ ചെയിന്‍ നഷ്‌ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. മുന്‍വശത്തെ വാതിലിന്റെ പൂട്ട് ഉളി ഉപയോഗിച്ച് തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. രണ്ടാഴ്‌ച മുമ്പ് ചെങ്ങെട്ട് പൊയില്‍ ഹുസൈന്റെ മകന്റെ ഭാര്യയെ ബോധം കെടുത്തി 6 പവന്‍ സ്വര്‍ണാഭരണം മോഷണം മോഷ്‌ടിച്ചിരുന്നു. പുന്നശേരി സാലിയുടെ വീട്ടില്‍ നിന്ന് 4000 രൂപയും കഴിഞ്ഞ ദിവസം മോഷണം പോയി. കൈപ്പാടന്‍ ചാലില്‍ ആലിയുടെ മകള്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ നിന്ന് ബാഗ് തട്ടിയെടുത്തിരുന്നു. ബാഗില്‍ ഉണ്ടായിരുന്ന 1000 രൂപയും വിലകൂടിയ മൊബൈല്‍ ഫോണും മറ്റ് രേഖകളും നഷ്‌ടമായി. കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്‌ഥനായ സുരേഷ്‌കുമാറിന്റെ വീട്ടിലും ആളില്ലാത്ത ദിവസം മോഷണ ശ്രമം നടന്നിരുന്നു.
കാക്കൂല്‍ പോലീസിന്റെ പരിധിയിലാണ് ഈ പ്രദേശം. പരാതി നല്‍കിയിട്ടും കേസന്വേഷണം എങ്ങും എത്താതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. പോലീസ് പട്രോളിംഗ് ശക്‌തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT