അരവിന്ദ് കുമാര്‍ എച്ച്. നായര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

മുംബൈ: ഗോവ ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ അരവിന്ദ് കുമാര്‍ എച്ച്. നായര്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ഗോവ ഇമിഗ്രേഷന്‍ ബ്യൂറോവിന്റെ മുഖ്യചുമതലയും അരവിന്ദ് കുമാറിനുണ്ട്. ഡല്‍ഹി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, കേരളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഉളിയകോവില്‍ ഹരിന്ദ്ര മന്ദിരത്തില്‍ ഹരീന്ദ്രനാഥന്‍ നായരുടെയും ഭവാനിയമ്മയുടെയും ഇളയ മകനാണ്.
വടക്കോട്ടു കുടുംബാംഗം കല്പന നായരാണ് ഭാര്യ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജറാണ്. ഗോവയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ ആദിത്യ, ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഭരത് എന്നിവര്‍ മക്കളാണ്.