Story Dated: Tuesday, January 27, 2015 08:27
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച മൂന്ന് ദിന സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്നുച്ചയോടെ മടങ്ങും. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രത്യേക സദസ്സിനെ അഭിസംബോധന ചെയ്യുന്നതാണ് ഒബാമയുടെ അവസാന പരിപാടി. ഉച്ചയ്‌ക്ക് 1.30 യോടെ ഇരുവരും ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും മടങ്ങും.
ഇന്നലെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഒബാമയ്‌ക്ക് യാത്രയയപ്പ് നല്‍കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ വിശിഷ്‌ടാതിഥിയ്‌ക്ക് രാഷ്‌ട്രപതി ഔദ്യോഗികമായി യാത്രയയപ്പ് നല്‍കുന്ന അറ്റ് ഹോം ചടങ്ങ് രാഷ്‌ട്രപതി ഭവനില്‍ നടന്നു. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കാണ് ഒബാമ പോകുന്നത്. നേരത്തേ സൗദി സന്ദര്‍ശനത്തിനായി ആഗ്രാ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.
റിപ്പബ്‌ളിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. ഇരുവരും തമ്മിലുള്ള സംഭാഷണം മന്‍ കി ബാത്ത് എന്ന പേരില്‍ വൈകിട്ട് റേഡിയോയില്‍ സംപ്രേഷണം ചെയ്യും. സിരിഫോര്‍ട്ടില്‍ രാവിലെ 10.30 യ്‌ക്ക് നടക്കുന്ന ചോദ്യോത്തര പരിപാടിയില്‍ ഒബാമയ്‌ക്കൊപ്പം നോബല്‍ സമ്മാന്‍ ജേതാവ് കൈലാഷ് സത്യര്‍ത്തിയും പങ്കെടുക്കുമെന്നാണ് കരുതുന്നത്. രാഷ്‌ട്രപതിയുടെ അത്താഴ വിരുന്നില്‍ സത്യാര്‍ത്ഥിയും ഒബാമയും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മറ്റു നേതാക്കള്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും അറ്റ് ഹോം ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം പേരെഴുതിയ കോട്ടായിരുന്നു യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്നത്. ഇംഗ്ലീഷില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്നെഴുതിയിരിക്കുന്നതാണ് കോട്ടിന്റെ വരകളായി രൂപപ്പെടുത്തിയിരിക്കുന്നത്.
from kerala news edited
via IFTTT