സെയില്‍ കൂട്ടനടത്തം നടത്തി
Posted on: 26 Jan 2015
ചെന്നൈ: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കൂട്ടനടത്തം നടത്തി.
സെയില്‍ ദക്ഷിണമേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ നെഹ്രുപാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച കൂട്ടനടത്തം ജനറല്‍ മാനേജര്‍ ടി.എസ്. വെങ്കിടേശ് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍, കുടുംബാംഗങ്ങള്‍, വിരമിച്ച ജീവനക്കാര്‍ തുടങ്ങിയവര്‍ കൂട്ടനടത്തത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
from kerala news edited
via IFTTT