121

Powered By Blogger

Monday, 26 January 2015

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മ








മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മ


Posted on: 27 Jan 2015







മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ സായാഹ്ന കൂട്ടായ്മയ്ക്ക് തുടക്കമായി. മലയാളം ക്ലാസുകളും വ്യക്തിത്വവികസമപരിശീലന സെമിനാറുകളും ഗെയിമുകളുമായി എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 5 മണി മുതല്‍ 6.30 വരെ യാണ് സൗഹൃദകൂട്ടായ്മ നടക്കുക. സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന ആദ്യ കൂട്ടായമയില്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം ടോമി തെനയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളം ക്ലാസുകള്‍, ക്രിയേറ്റീവ് റൈറ്റിംഗ്, ചിത്രരചന പരിശീലനം തുടങ്ങി വിവിധ ഗെയിമുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രസി.ബിജു ആന്റണി അറിയിച്ചു.

അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 11 ന് ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍













from kerala news edited

via IFTTT