Story Dated: Monday, January 26, 2015 08:57
മുംബൈ: രാജ്യം 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ മഹാരാഷ്‌ട്രയില്‍ ഇത് 65-ാം റിപ്പബ്ലിക് ദിനം. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത റിപ്പബ്ലിക് ദിന പരേഡിലാണ് 65-ാം റിപ്പബ്ലിക് ദിനമെന്ന് തെറ്റായി അച്ചടിച്ച ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ബാനറില്‍ തെറ്റായി അച്ചടിക്കാനിടയായ സാഹചര്യം അന്വേഷിച്ച് വരികയാണെന്ന് മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറി സ്വാധീന്‍ ക്ഷത്രിയ അറിയിച്ചു.
മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, സ്‌പീക്കര്‍ ഹരിഭാവു ബാഗ്‌ഡെ, മുംബൈ മേയര്‍ സ്‌നേഹല്‍ അംബേദ്‌ക്കര്‍ എന്നിവരും മഹാരാഷ്‌ട്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്ത ചടങ്ങിലാണ് അബദ്ധം പിണഞ്ഞത്.
from kerala news edited
via IFTTT