Story Dated: Tuesday, January 27, 2015 09:48
തിരുവനന്തപുരം: കേരളം ഉടന്‍ തന്നെ വലിയ രാഷ്‌ട്രീയ ചുവടുമാറ്റത്തിന് സാക്ഷിയാകുമെന്ന സൂചന നല്‍കിക്കൊണ്ട് ബാലകൃഷ്‌ണപിള്ള കാര്യത്തില്‍ വിഎസിന്റെ പ്രസ്‌താവന. കേരളത്തിലെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ അഴിമതിക്കെതിരായ നിലപാടുകള്‍ പരിശോധിച്ച ശേഷം ബാലകൃഷ്‌ണപിള്ളയുടേയും പിസി ജോര്‍ജ്‌ജിന്റെയും കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് വി എസ് പറഞ്ഞു. യുഡിഎഫ് തള്ളുന്ന സാഹചര്യത്തില്‍ ഇരുവരുടേയും കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാകുന്ന പ്രസ്‌താവനയാണ് വിഎസ് പുറത്തുവിട്ടിട്ടുള്ളത്.
എല്‍ഡിഎഫ് എന്നും അഴിമതിക്കെതിരേ പോരാട്ടം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ്. അഴിമതിക്കെതിരേ ആര് സംസാരിച്ചാലും എല്‍ഡിഎഫ് പിന്തുണയ്‌ക്കുമെന്നും അഴിമതി കാര്യത്തില്‍ ബാലകൃഷ്‌ണപിള്ളയോ പി സി ജോര്‍ജേ്‌ജാ കൃത്യമായ നിലപാട് എടുത്താല്‍ അത് പരിശോധിച്ച ശേഷം നിലപാട് എടുക്കുമെന്ന് വി എസ് പറഞ്ഞു. ബാലകൃഷ്‌ണ പിള്ളയ്‌ക്കും പി സി ജോര്‍ജ്‌ജിനും എല്‍ഡിഎഫില്‍ എത്താന്‍ ഏറ്റവും തടസ്സമായി ഗണിക്കപ്പെട്ടിരുന്നത് വിഎസിന്റെ നിലപാടുകളാണ്. ഇക്കാര്യം അയയുന്നതോടെ ഇരുവര്‍ക്കും എല്‍ഡിഎഫ് ഇടം നല്‍കിയേക്കും.
നേരത്തേ പിള്ളയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും സമാന രീതിയിലുള്ള നയം വ്യക്‌തമാക്കിയിരുന്നു. യുഡിഎഫ് നിലപാട് വ്യക്‌തമായിട്ട് തീരുമാനം പറയാമെന്നുള്ള അഭിപ്രായമായിരുന്നു പിണറായി വിജയനും പറഞ്ഞത്. പിള്ള അഴിമതി ആരോപണം ഉന്നയിക്കുന്നത് എങ്ങിനെ തെറ്റെന്നു പറയുമെന്നായിരുന്നു പിണറായി പ്രതികരിച്ചത്. പിള്ള തെറ്റു ചെയ്‌തെന്നു യുഡിഎഫ് പറഞ്ഞാല്‍ അതെങ്ങനെ ശരിയാകുമെന്നും പിണറായി ചോദിച്ചിരുന്നു.
നാളെ നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പിള്ളയെ ക്ഷണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം എടുത്തിരിക്കുകയാണ്. മുന്നണിക്കുള്ളിലായാലും പുറത്തായാലും പിള്ള വിവാദ പ്രസ്‌താവനകള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും അതു കൊണ്ട് തന്നെ പിള്ള പുറത്തു പോയാലും നഷ്‌ടമില്ലെന്നാണ് യുഡിഎഫ് നിലപാട് വ്യക്‌തമാക്കി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞത്. പിള്ളയുടെ കാര്യം 28 ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു. ജോസ് കെ മാണിക്കെതിരേ പരാമര്‍ശനം നടത്തി പി സി ജോര്‍ജ്‌ജും കേരളാകോണ്‍ഗ്രസ് എമ്മില്‍ കല്ലുകടിയായി മാറിയിരിക്കുകയാണ്.
from kerala news edited
via IFTTT