Story Dated: Monday, January 26, 2015 02:35
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ നാദാപുരം തൂണേരിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നാദാപുരത്തുണ്ടായത് കോടികളുടെ നാശമാണ്. ഇതില്‍ കലാപത്തിന് ഉത്തരവാദിയായവരില്‍ എത്രപേര്‍ എന്നതാണ് ശ്രദ്ധേയം.വര്‍ഷങ്ങളായി സ്വരുക്കൂട്ടിയതെല്ലാം ഒറ്റ രാത്രികൊണ്ട് അഗ്നിക്കിരയാവുമ്പോള്‍ കലാപത്തിനുപ്പുറം കുറെ സാധാരണ ജനങ്ങളുടെ ജീവതം കൂടിയാണ് ചാമ്പലായിത്തീരുന്നത്.നാദാപുരത്തിന്റെ മതസൗഹാര്‍ദത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയൊരു തിരിച്ചടികൂടിയായി തൂണേരി സംഭവം.
കഴിഞ്ഞ വെള്ളിയാഴ്‌ച മുതല്‍ തുടങ്ങിയ സംഭവങ്ങള്‍ നാദാപുരത്ത് കാര്‍ക്ക് സമ്മാനിച്ചത് ഇരുപത്തഞ്ച് കോടിയുടെ നഷ്‌ടമാണ്. 48 വീടുകളും 25 വാഹനങ്ങളും കടകളുമടക്കം തങ്ങളുടേതെല്ലാം തുടച്ച് നീക്കി അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് പോലും പലപ്പോഴും നിഷ്‌ക്രിയമാവുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്.രാഷ്‌ട്രീയ കൊലപാതകമെന്ന് പറയുമ്പോഴും അക്രമത്തിന്റെ സ്വഭാവം അത് മറ്റൊരു മുഖമാണ് സമ്മാനിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ബിനു വധക്കേസിന് ശേഷം നാദാപുരത്ത് കാര്‍ കണ്ട വര്‍ഗീയതയുടെ മുഖം.വിവാഹ വീട്ടില്‍ പോലും കയറി അക്രമം നടത്തിയ സാമൂഹിക വിരുദ്ധര്‍ അക്രമത്തിന് ഒരുങ്ങി നിന്നതാണോയെന്ന സംശയമാണ് ഉണ്ടാക്കിയത്.
സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ തങ്ങളുടെ ആളുകളുടെ കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ഓരോ വിഭാഗവും ശ്രമിക്കുന്നതാണ് കലാപകാരികള്‍ക്ക് വീണ്ടും ഇവിടെ വളരാനുള്ള സൗകര്യം ഉണ്ടാക്കുന്നുണ്ട്.ബിനു വധക്കേസിന് ശേഷമുണ്ടായ സംഭവങ്ങളില്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തതും.നരിക്കാട്ടേരി സ്‌ഫോടനത്തിന്റെ യാഥാര്‍ഥ സംഭവങ്ങളിലേക്ക് തിരിഞ്ഞ് നോക്കാന്‍ പോലും ആരും തയ്ായറാവത്തതും ഇതിന്റെ ചെറിയ ഉദാഹരണം മാത്രമാണ്. പോലീസ് ഭീകരത യഥാര്‍ഥ പ്രതികളില്‍ നിന്നു വിട്ട് സാധാരണക്കാരുടെ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങിപ്പോവുന്നതും നാദാപുരത്തിന്റെ കലാപ ചരിത്രങ്ങളില്‍ ശ്രദ്ധേയമാണ്.
തുണേരിയിലെ സംഭവത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന വെള്ളൂര്‍, കോടഞ്ചേരി മേഖലകളില്‍ സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സ്‌കോര്‍പ്പിയോണ്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്.
നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രി വാഹന പരിശോധന ശക്‌തമാക്കിയും,കടകള്‍ എട്ടുമണിക്ക് ശേഷം തുറക്കരുതെന്ന് നിര്‍ദേശിച്ചും അധികാരികള്‍ സുരക്ഷ തല്‍ക്കാലത്തേക്ക് ശക്‌തമാക്കിയിട്ടുണ്ടെങ്കിലും ഇത് എത്രനാള്‍ എന്നാണ് ഓരോ നാദാപുരത്ത് കാരനും ചോദിക്കുന്നത്.
from kerala news edited
via IFTTT