121

Powered By Blogger

Monday 26 January 2015

അമേരിക്കയില്‍ കനത്തമഞ്ഞുവീഴ്‌ച; 7000 വിമാന സര്‍വീസുകള്‍ റദ്ദാക്കി









Story Dated: Tuesday, January 27, 2015 07:45



mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: മഞ്ഞുവീഴ്‌ച കനത്ത രീതിയിലായതിനെ തുടര്‍ന്ന്‌ അമേരിക്കയിലെ വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ജനജീവിതം ദു:സ്സഹമായി. ദശലക്ഷക്കണക്കിന്‌ ആള്‍ക്കാരാണ്‌ വീടുകളിലും വിമാനത്താവളങ്ങളിലുമായി കുടുങ്ങിയത്‌. ന്യൂയോര്‍ക്ക്‌ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ നഗരങ്ങളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌.


വരും ദിനങ്ങളില്‍ കാലാവസ്‌ഥ തീരെ മോശമാകുമെന്നും മഞ്ഞുവീഴ്‌ച ഇനിയും കനക്കുമെന്നും കാലാവസ്‌ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ക്ക്‌ കര്‍ശനമായ നിയന്ത്രണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. ജനങ്ങളോട്‌ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നും റോഡ്‌ ഗതാഗതം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അടുത്ത 12 മണിക്കൂര്‍ ഈ സ്‌ഥിതിയില്‍ തുടരാനാണ്‌ നല്‍കിയിട്ടുള്ള നിര്‍ദേശം.


റെയില്‍ ഗതാഗതവും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്‌. 7000 ലധികം വിമാനങ്ങളാണ്‌ ക്യാന്‍സല്‍ ചെയ്‌തിട്ടുള്ളത്‌. വ്യോമ, റോഡ്‌, റെയില്‍ ഗതാഗതങ്ങളെ മഞ്ഞുവീഴ്‌ച കനത്ത നിലയില്‍ ബാധിച്ചു. മൂന്ന്‌ അടിയോളമാണ്‌ മഞ്ഞുവീണിരിക്കുന്നത്‌. പുറത്തു നിന്നും മഞ്ഞു നീക്കം ചെയ്യുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്‌. ന്യൂ ഇംഗ്‌ളണ്ട്‌, കണക്‌ടികട്ട്‌, മസ്സാച്യുവറ്റ്‌സ് പ്രദേശങ്ങളെയാണ്‌ മഞ്ഞുവീഴ്‌ച ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്‌. ന്യൂയോര്‍ക്ക്‌, ന്യൂജഴ്‌സി എന്നിവിടങ്ങളിലും യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT