Story Dated: Monday, January 26, 2015 09:03
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്. ബാലകൃഷ്ണ പിള്ള മുന്നണി വിടുന്നതിനെ ഭയക്കുന്നിലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. പിള്ള പറഞ്ഞത് തെറ്റാണെന്ന പൊതു അഭിപ്രായം യു.ഡി.എഫില്‍ ഉണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ബാലകൃഷ്ണ പിള്ള തയ്യാറായിട്ടില്ല. യു.ഡി.എഫ് യോഗത്തില്‍ പിള്ളയെ വിളിക്കാതിരുന്നത് ആലോചിച്ച ശേഷമാണ്. പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങളും ബുധനാഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച നടക്കാനിരിക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ബാലകൃഷ്ണ പിള്ളയെ യു.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നു. ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശുമായി പിള്ള നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ചര്‍ച്ച നടത്താനാണ് യു.ഡി.എഫ് യോഗം ചേരുന്നത്.
from kerala news edited
via IFTTT