121

Powered By Blogger

Monday, 26 January 2015

മകളുടെ മുറിയില്‍ കടന്ന കാമുകനെ പിതാവ്‌ വെടിവച്ച്‌ കൊന്നു









Story Dated: Monday, January 26, 2015 08:50



mangalam malayalam online newspaper

ഫിലാഡല്‍ഫിയ: മകളുടെ മുറിയില്‍ അതിക്രമിച്ച്‌ കടന്ന കാമുകനെ പിതാവ്‌ വെടിവെച്ച്‌ കൊന്നു. മാര്‍സ്‌ കാരിയോണി(31) എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ചാള്‍ ജോര്‍ദാന്‍ (41) എന്നയാളെ പോലീസ്‌ ചോദ്യം ചെയ്‌ത് വരുന്നു.


കൊലപാതകം മനപ്പൂര്‍വമല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. മകളുടെ സമ്മതത്തോടെ വീട്ടിലെത്തിയ കാമുകനെ പിതാവ്‌ ആളുമാറി വെടിവെയ്‌ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. പുറത്ത്‌ പോയ പിതാവ്‌ തിരികെ വീട്ടിലെത്തിയപ്പോഴാണ്‌ മകളുടെ മുറിയില്‍ അപരിചിതര്‍ ആരോ കടന്നതായി ശ്രദ്ധയില്‍ പെട്ടത്‌. തുടര്‍ന്ന്‌ മുറിയില്‍ എത്തിയ പതാവ്‌ കണ്ടത്‌ മകളുടെ കിടക്കയില്‍ കിടക്കുന്ന കാമുകനെ.


യുവാവിനെ മുമ്പ്‌ കണ്ടിട്ടില്ലാത്ത ഇയാള്‍ തോക്കെടുത്ത്‌ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവപ്പില്‍ കാമുകന്‍ കൊല്ലപ്പെട്ടത്‌ മകള്‍ ബ്രിന്റ തന്നെയാണ്‌ പോലീസില്‍ അറിയിച്ചത്‌. സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസ്‌ പിതാവിനെ അറസ്‌റ്റ് ചെയ്‌തു. മകളുടെ സംഭാഷണത്തില്‍ നിന്നും കൊലപാതകം മനപ്പൂര്‍വമല്ലെന്നുള്ള സൂചനകളാണ്‌ ലഭിക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ജോര്‍ദാന്‌ തോക്ക്‌ ഉപയോഗിക്കാന്‍ ലൈസന്‍സ്‌ ഉണ്ടായിരുന്നതായും കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്ത ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണിതെന്നും പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT