Story Dated: Tuesday, January 27, 2015 10:11
ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര രംഗത്ത് ഏറെ ചര്‍ച്ചാവിഷയമായി മാറിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ധരിച്ച സ്യൂട്ടും ചര്‍ച്ചാവിഷയമാകുന്നു.
വരപോലെ തോന്നിക്കുന്ന വിധത്തില്‍ നരേന്ദ്രദാസ് ദാമോദര്‍ മോഡി എന്ന് ഉടനീളം എഴുതിയ സ്യൂട്ടായിരുന്നു മോഡി ധരിച്ചിരുന്നത്.
പൊതുവേ വേഷഭൂഷാദികളില്‍ നന്നായി ശ്രദ്ധിക്കാറുള്ള മോഡി ധരിച്ച കൂര്‍ത്ത ഒബാമയ്‌ക്ക് പോലും പിടിക്കുകയും ചെയ്‌തു. എന്നാല്‍ ഇത് കോപ്പിയടിയാണെന്ന് ആരോപണം. ഈജിപ്‌തിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ കോപ്പിയടിച്ചാണ് മോഡി ഇക്കാര്യം ചെയ്‌തതെന്നാണ് ആരോപണം. വിവരം ഫേസ്‌ബുക്ക് വഴി വിമര്‍ശകര്‍ പ്രചരിപ്പിക്കാനും തുടങ്ങി.
നീല സ്യൂട്ടില്‍ സ്വന്തം പേരെഴുതി നേരത്തേ മുബാറക് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രീതിയില്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ള സ്യൂട്ടുമായി ആദ്യം പ്രത്യക്ഷപ്പെട്ടതും മുബാറക് തന്നെയായിരുന്നു. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്‌ചയില്‍ വലിയ ശ്രദ്ധനേടുകയും ചെയ്‌തു. വിരുന്നിനിടയില്‍ മോഡി കൂര്‍ത്ത തനിക്കും ധരിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും മിഷേല്‍ ഒബാമയേക്കാള്‍ ഫാഷന്‍ ശ്രദ്ധാകേന്ദ്രമായി മോഡി മാറിയിരിക്കുകയാണെന്നും ഒബാമ പറഞ്ഞിരുന്നു.
നീല നിറത്തിനുള്ളില്‍ 'നരേന്ദ്ര ദാമോദര്‍ ദാസ് മോഡി' എന്ന് അക്ഷരങ്ങള്‍ വരിവരിയായി അടുക്കിയ 'മോഡി കൂര്‍ത്ത' ഡിസൈന്‍ ചെയ്‌തത് അഹമ്മദാബാദ് അടിസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്രാന്‍ഡായിരുന്നു. മൂന്ന് ദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ വിമാനമിറങ്ങുമ്പോള്‍ ഒബാമ യുടെ ഭാര്യ മിഷേല ധരിച്ചിരുന്നത് അമേരിക്കന്‍ ഇന്ത്യാക്കാരനായ ബിഭു മഹോപാത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രം ധരിച്ചായിരുന്നു. ഒഡീഷയിലെ റൂര്‍ക്കലക്കാരനായ ബിഭു ഇക്കാര്യം പിന്നീട് ട്വിറ്ററിലൂടെ കുറിക്കുകയും ചെയ്‌തിരുന്നു.
from kerala news edited
via IFTTT