Story Dated: Monday, January 26, 2015 04:24

സിഡ്നി: ഇന്ത്യ ഓസീസ് ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതം ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2.4 ഓവറില്‍ ആറ് റണ്‍ നേടിയപ്പോഴേയ്ക്കും മഴ തുടങ്ങി. പിന്നീട് 44 ഓവറാക്കി ചുരുക്കി കളി പുനരാരംഭിച്ചു. എന്നാല്‍ 16 ഓവര്‍ പിന്നിട്ടപ്പോഴേയ്ക്ക് വീണ്ടും മഴ വീണു. തുടര്‍ന്ന് കളി ഉപേക്ഷിക്കുവാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
16 ഓവറില്‍ 69 റണ്‍സ് നേടുന്നതിനിടെ ഇന്ത്യയുടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എട്ട് റണ്‍സ് നേടിയ ധവാന്റെയും, 23 റണ്‍സ് നേടിയ അമ്പട്ടി റായിഡുവിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
മത്സരം ഉപേക്ഷിച്ചതോടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനല്‍ പ്രവേശനം ഇന്ത്യക്ക് കടുത്ത വെല്ലുവിളി ആയിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കു. കളിച്ച കളികളില്‍ ഒരു പരാജയം പോലുമറിയാത്ത ഓസീസ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. പരമ്പരയില്‍ ഇതുവരെ ഒരു കളിപോലും ഇന്ത്യ ജയിച്ചിട്ടില്ല.
from kerala news edited
via
IFTTT
Related Posts:
രാഷ്ട്രീയ സംഘര്‍ഷം: കണ്ണൂരില്‍ സര്‍വകക്ഷിയോഗം Story Dated: Friday, February 27, 2015 09:10തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷം പടരുന്നതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലാകും യോഗം.… Read More
സോളാര്‍ കേസ്: വിഎസ് അച്യൂതാനന്ദന് മൊഴി നല്‍കും Story Dated: Friday, February 27, 2015 09:22തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഇന്ന് സോളാര്‍ കേസില്‍ മൊഴി നല്‍കും. സോളര്‍ ജുഡീഷ്യല്‍ കമ്മ… Read More
പാകിസ്താനില്‍ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു Story Dated: Friday, February 27, 2015 09:33ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇസ്… Read More
ഇറാഖിലെ അസീറിയന്‍ പൈതൃക സമ്പത്തുകള്‍ ഐഎസ് തകര്‍ത്തു Story Dated: Friday, February 27, 2015 07:50ബാഗ്ദാദ്: കഴിഞ്ഞ ദിവസം മൊസൂളിലെ ലൈബ്രറി അഗ്നിക്കിരയാക്കിയതിന് പിന്നാലെ അസീറിയന്‍ കാലത്തേതെന്ന് കരുതുന്ന ഇറാഖിലെ പൈതൃകസമ്പത്ത് ഐഎസ് തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയേ… Read More
വടകരയില്‍ ബസ് യാത്രക്കാരില്‍ നിന്ന് 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി Story Dated: Friday, February 27, 2015 09:38കോഴിക്കോട്: വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബസ് യാത്രക്കാരനില്‍ നിന്ന് 70 ലക്ഷം രൂപ എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലാണ് എക്സൈസിന്റെ പിടിയിലായ… Read More