121

Powered By Blogger

Monday, 26 January 2015

തീവ്രവാദ ബന്ധമെന്ന്‌ സംശയം പാക്കിസ്‌താനില്‍ 9000 പേര്‍ അറസ്‌റ്റില്‍









Story Dated: Monday, January 26, 2015 08:14



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന 9000 പേര്‍ പാക്കിസ്‌താനില്‍ അറസ്‌റ്റിലായി. മൂവായിരത്തിലധികം ആത്മീയ നേതാക്കള്‍ ഉള്‍പ്പെടെയാണ്‌ 9000 പേര്‍ അറസ്‌റ്റിലായത്‌. പെഷവാര്‍ ഭീകരാക്രമണത്തെ തുടര്‍ന്നാണ്‌ പാക്കിസ്‌താന്‍ തീവ്രവാദി വേട്ട ശക്‌തമാക്കിയത്‌. കഴിഞ്ഞ മാസം 16നാണ്‌ പെഷവാറിലെ സൈനിക സ്‌കൂളില്‍ തീവ്രവാദി ആക്രമണം നടന്നത്‌. പഞ്ചാബ്‌, ഖൈബര്‍ പഖ്‌തുന്‍വ, ഇസ്ലാമാബാദ്‌ മേഖലകളില്‍ നിന്നാണ്‌ പുരോഹിതന്മാരെ അറസ്‌റ്റ് ചെയ്‌തത്‌.


ഭീകര ബന്ധം സംശയിക്കപ്പെടുന്ന 3650 അഫ്‌ഗാന്‍ അഭയാര്‍ത്ഥികളും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. സിന്ദ്‌, ബലോചിസ്‌താന്‍ എന്നിവിടങ്ങളില്‍ നിന്ന്‌ യഥാക്രമം 490, 400 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇതിനായി പാകിസ്‌താന്‍ രഹസ്യാന്വേഷണ വിഭാഗവും നിയമ നിര്‍വ്വഹണ വിഭാഗവും സംയുക്‌തമായാണ്‌ തെരച്ചില്‍ നടത്തിയത്‌. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്നവര്‍ക്കായി പഞ്ചാബ്‌, ഖൈബര്‍ പഖ്‌തുന്‍വ എന്നിവടങ്ങളിലായി 9912ഓളം തെരച്ചിലുകളാണ്‌ പാക്ക്‌ അധികൃതര്‍ നടത്തിയത്‌.


പഞ്ചാബില്‍ നടത്തിയ 5051 റെയ്‌ഡുകളില്‍ 1087 പേരെ അറസ്‌റ്റ് ചെയ്‌തു. വിദേശ നിയമം ലംഘിച്ച്‌ പാകിസ്‌താനിലെത്തിയ 950 അഫ്‌ഗാനികളും ഇതില്‍ ഉള്‍പ്പെടുന്നു.










from kerala news edited

via IFTTT