121

Powered By Blogger

Monday, 15 February 2021

റെയിൽടെൽ ഐപിഒ: അപേക്ഷിക്കുംമുമ്പ് അറിയാം 11 കാര്യങ്ങൾ

പൊതുമേഖല സ്ഥാപനമായ റെയിൽടെൽ കോർപറേഷന്റെ ഐപിഒയ്ക്ക് ഫെബ്രുവരി 18വരെ അപേക്ഷിക്കാം. 93-94 രൂപ നിലവാരത്തിലാണ് ഒരു ഓഹരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തൊട്ടാകെ ഒപ്ടിക് ഫൈബർ നെറ്റ് വർക്കുള്ള കമ്പനി നിലവിൽ ടെലികോം,ബ്രോഡ്ബാൻഡ് സേവനങ്ങളാണ് നൽകിവരുന്നത്. 1. 155 എണ്ണത്തിന്റെ ഒരുലോട്ടിനാണ് മിനിമം അപേക്ഷിക്കാൻ കഴിയുക. 94 രൂപ പ്രകാരം 14,570 രൂപയാണ് ഇതിന് വേണ്ടിവരിക. 2. ഫെബ്രുവരി 23നാകും ഓഹരി അലോട്ട്മെന്റ് സംബന്ധിച്ച് തീരുമാനമുണ്ടാകുക. 26 ലിസ്റ്റ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 3. ഓഫർ ഫോർ സെയിലായാണ് എല്ലാ ഓഹരികളും വിറ്റഴിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിയ്ക്ക് ഐപിഒവഴി പണംലഭിക്കില്ല. 4. 87.15 മില്യൺ ഓഹരികളാണ് സർക്കാർ വിറ്റഴിക്കുന്നത്. 819 കോടി രൂപ സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 5. യോഗ്യതയുള്ള സ്ഥാപനങ്ങൾക്കായി 35ശതമാനം ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്. 15ശതമാനം മറ്റുള്ളവർക്കും. 6. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 141 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻവർഷമാകട്ടെ ഇത് 135 കോടിയുമായിരുന്നു. 7. കുറച്ചുവർഷങ്ങളായി സ്ഥിരതായാർന്ന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. 2018-20 സാമ്പത്തിക വർഷത്തെ വാർഷിക വളർച്ച 7.5ശതമാനമാണ്. 2007 മുതൽ കമ്പനി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 2008 മുതൽ തുടർച്ചയായി ലാഭവിഹിതവും നൽകിവരുന്നുണ്ട്. 2018-2020 വർഷങ്ങളിൽ നൽകിയത് 40ശതമാനം ഡിവിഡന്റ്. കടബാധ്യതകളുമില്ല. 8. സമാന ബിസിനസ് നടത്തുന്ന വിപണിയിൽ ലിസ്റ്റ്ചെയ്ത കമ്പനികൾവേറെയില്ല. 9. കെഫിൻ ടെക്നോളജീസിനാണ് ഐപിഒയുടെ ചുമതല. ഓഹരി അലോട്ട്മെന്റ് റീഫണ്ട് എന്നിവ കെഫിൻ നിർവഹിക്കും. 10. ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഡിബിഐ ക്യാപിറ്റൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റസ് എന്നിവയാണ് ഐപിഒയുടെ മർച്ചന്റ് ബാങ്കുകൾ. 11. സർക്കാർ നയങ്ങളും നിയന്ത്രണങ്ങളും സ്വകാര്യ ഓപ്പറേറ്റർമാരിൽനിന്നുള്ള മത്സരവുമാണ് കമ്പനിനേരിടുന്ന വെല്ലുവിളി. RailTel IPO opens today: 11 things to know before you subscribe

from money rss https://bit.ly/3ppGQn0
via IFTTT