121

Powered By Blogger

Friday, 10 January 2020

വീഡിയോ കെ.വൈ.സിക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ: ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ് (വി -സിപ്) ആർ.ബി.ഐ. അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു. ഇ - കെ.വൈ.സിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും കെ.വൈ.സി.ക്കായി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി - സിപ് നടത്താൻ കഴിയൂ. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാമ്പത്തികസ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള കെ.വൈ.സി. നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. അതേസമയം, വി - സിപ് വഴി തുറക്കുന്ന അക്കൗണ്ടുകൾ കൃത്യമായ ഓഡിറ്റിങ്ങിനുശേഷമേ പ്രവർത്തിപ്പിക്കാനാകൂ. ഉപഭോക്താവ് രാജ്യത്തുണ്ടോ എന്ന് അറിയുന്നതിനായി വീഡിയോ എടുക്കുമ്പോൾ ജിയോടാഗിങ് നിർബന്ധമാക്കിയിട്ടുണ്ട്. ആധാർവഴിയായിരിക്കും ഇതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർവഴി വേണം വി - സിപ് നടപ്പാക്കാൻ. ആർ.ബി.ഐ. ഉത്തരവുപ്രകാരം ബാങ്കുകൾക്ക് ആധാർ അധിഷ്ഠിതമായി ഒ.ടി.പി. ഉപയോഗിച്ചും ഓഫ്ലൈൻ വെരിഫിക്കേഷൻ വഴിയും ബിസിനസ് കറൻസ്പോണ്ടന്റുമാരെ നിയോഗിച്ച് വി -സിപിന്റെ സഹായത്തോടെയും ഇ - കെ.വൈ.സി.യെടുക്കാം. എന്നാൽ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഫ്ലൈൻ വെരിഫിക്കേഷൻതന്നെ വേണ്ടിവരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച യു.കെ. സിൻഹ സമിതിയാണ് വീഡിയോ കെ.വൈ.സി. സംബന്ധിച്ച് ശുപാർശ നൽകിയത്. നിലവിലുള്ള ഇ - കെ.വൈ.സി. സംവിധാനത്തിന് ഉപഭോക്താവ് സ്ഥലത്തുണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. കൂടുതൽ ഡേറ്റ കൈകാര്യംചെയ്യേണ്ടതുമുണ്ട്. ഇതിനു പരിഹാരമായി ഫോട്ടോയും രേഖകളും വീഡിയോ ചാറ്റ് വഴി ലഭ്യമാക്കി വീഡിയോ - കെ.വൈ.സി. നടപ്പാക്കാനായിരുന്നു ശുപാർശ. Content Highlights: RBI permits video-based KYC process for customers of finance firms

from money rss http://bit.ly/2Tc7wv1
via IFTTT

Related Posts:

  • ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നുബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതിക… Read More
  • കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളുംഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധി… Read More
  • വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യംമുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യ… Read More
  • നിഫ്റ്റി 11,850നുമുകളില്‍ ക്ലോസ് ചെയ്തുമുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850ന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 86.18 പോയന്റാണ്. 39,615.90ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. 26.90 പോയന്റാണ് നിഫ്റ്റി ഉയർന്നത്. ബിഎസ്ഇയിലെ… Read More
  • ഗാന്ധിജിയുടെ 'ബിസിനസ് താല്‍പര്യങ്ങള്‍'ഗാന്ധിജിയെ ഏതെങ്കിലുംതരത്തിൽ ബിസിനസിനോട് ബന്ധപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുള്ളവർ ധാരാളമുണ്ടാകും. ബിസിനസ് എന്നാൽ അമിത ലാഭക്കൊതി മാത്രമാണെന്ന് കരുതുന്നവരുമുണ്ടാകും. എന്നാൽ, സ്വകാര്യ ബിസിനസിനോടും ബിസിനസുകാരോടും അലർജിയുള്ള ആളായ… Read More