121

Powered By Blogger

Friday, 10 January 2020

റീട്വീറ്റ് ചെയ്യൂ..ജപ്പാനിലെ ഈ കോടീശ്വരന്‍ നിങ്ങള്‍ക്ക് കോടികള്‍ നല്‍കും

ട്വിറ്റർ ഫോളോവേഴ്സിനായി ജപ്പാനിലെ ഫാഷൻ ടൈക്കൂൺ നൽകുന്നത് 9 മില്യൺ ഡോളർ. രൂപയിലാണെങ്കിൽ 63.85 കോടി രൂപ. ഫാഷൻ ഡിസൈനറും കലാകാരനുമായ യാസുകു മീസാവുവാണ് തന്റെ ട്വിറ്റർ ഫോളോവേഴ്സിനായി ഇത്രയും തുക സമ്മാനമായി നൽകുക. കൃത്യതയില്ലാതെ തിരഞ്ഞെടുക്കുന്ന ആയിരം പേർക്കാണ് ഇത്രയുംതുക നൽകുക. അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നവരും സമ്മാനം ലഭിക്കാൻ അർഹരാണ്. ഗൗരവമായ ഒരു സാമൂഹിക പരീക്ഷണമായാണ് അദ്ദേഹം തന്റെ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷണ-സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകരെ കയ്യയച്ച് സഹായിക്കുന്ന ഇദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. തന്റെ ഫാഷൻ ബിസിനസായ സോസോ സോഫ്റ്റ് ബാങ്കിന് വിറ്റതിലൂടെ മീസാവു സ്വന്തമാക്കിയത് 900 ദശലക്ഷം ഡോറളാണ്.കഴിഞ്ഞ നവംബറിലായിരുന്നു ഡീൽ. സ്പേസ് എക്സിന്റെ ചന്ദ്രനിലേയ്ക്കുള്ള യാത്രാ പദ്ധതിയിൽ ആദ്യ സ്വകാര്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് താരം. ഇലോൺ മക്സ് ആണ് അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേസ് എക്സ് എന്ന സ്വകാര്യ സംരംഭത്തിന്റെ നായകൻ. പര്യവേഷണത്തിനുള്ള യാത്രയായാണ് 42 കാരനായ മീസാവു ചാന്ദ്രദൗത്യത്തെ കാണുന്നത്. ശില്പകലാ വിദഗ്ധർ, ഡിസൈനർമാർ തുടങ്ങി സർഗാത്മക കഴിവുള്ള വ്യക്തികളെയും അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്. യാത്രാനുഭവം അതിന്റെ തീവ്രതയിൽതന്നെ പകർത്തുകയാണ് ലക്ഷ്യം.

from money rss http://bit.ly/2Nbur5I
via IFTTT

Related Posts:

  • അമോണിയ ബാര്‍ജിന് കീല്‍ ഇടല്‍ നടത്തി അമോണിയ ബാര്‍ജിന് കീല്‍ ഇടല്‍ നടത്തികൊച്ചി: ഫാക്ടിന്റെ ഫാബ്രിക്കേഷന്‍ യൂണിറ്റായ ഫാക്ട് എന്‍ജിനീയറിങ് വര്‍ക്‌സി (ഫ്യൂ)ല്‍ നിര്‍മിക്കുന്ന പുതിയ അമോണിയ ബാര്‍ജിന് കീലിട്ടു. ഫ്യൂവിന്റെ ജോയിന്റ് ജനറല്‍ മാനേജര്‍ മാനുവല്‍ സക്ക… Read More
  • മുന്നേറ്റം തുടരുന്നു: സെന്‍സെക്‌സില്‍ 108 പോയന്റ് നേട്ടം മുന്നേറ്റം തുടരുന്നു: സെന്‍സെക്‌സില്‍ 108 പോയന്റ് നേട്ടംമുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 108 പോയന്റ് ഉയര്‍ന്ന് 28997ലെത്തി. നിഫ്റ്റി സൂചികയില്‍ 19 പോയന്റ് നേട്ടമാണ… Read More
  • വിപണി കുതിച്ചു: 200 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ വിപണി കുതിച്ചു: 200 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ന്യൂഡല്‍ഹി: ഓഹരി വിപണികള്‍ വീണ്ടും റെക്കോഡ് നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് സൂചിക 567 പോയന്റ് ഉയര്‍ന്ന് 28829.29ലെത്തി. നിഫ്റ്റിയാകട്ടെ 8700 ഭേദിച്ചു.… Read More
  • 11.5 കോടി അക്കൗണ്ട്: ജന്‍ധന്‍ യോജനയ്ക്ക് ഗിന്നസ് റെക്കോഡ്‌ 11.5 കോടി അക്കൗണ്ട്: ജന്‍ധന്‍ യോജനയ്ക്ക് ഗിന്നസ് േെറക്കാഡ്‌ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം പുതുതായി തുറന്നത് 11.5 കോടി ബാങ്ക് അക്കൗണ്ടുകള്‍. ഇത് ഗിന്നസ് േേറക്കാഡാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര… Read More
  • ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നു ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നുമുംബൈ: ഓഹരിവിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 119.72 പോയിന്റ് ഉയര്‍ന്ന് 28,904.39 പോയിന്റിലും നിഫ്റ്റി 31.85 പോയിന്റ് ഉയര്‍ന്ന് 8,727.45 പോയിന്റിലുമാണ് വ്യാപാ… Read More