121

Powered By Blogger

Tuesday, 8 September 2020

ഇന്ത്യയുടെ വളർച്ച അനുമാനം: വീണ്ടും റേറ്റിങ് താഴ്ത്തി ഏജൻസികൾ

മുംബൈ: കോവിഡ് സാഹചര്യത്തിൽ നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസികൾ. ഫിച്ച്, അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ് മാൻ സാക്സ്, ഇന്ത്യ റേറ്റിങ്സ് എന്നീ ഏജൻസികളാണ് വളർച്ച അനുമാനം താഴ്ത്തിയിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി. വളർച്ച മൈനസ് 24 ശതമാനത്തിനടുത്ത് ചുരുങ്ങിയതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് റേറ്റിങ് ഏജൻസികൾ പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക-കോർപറേറ്റ് വരുമാനങ്ങളെ കോവിഡ് വലിയതോതിൽ ബാധിച്ചിട്ടുണ്ട് ഈ ഏജൻസികളുടെ ബാലൻസ് ഷീറ്റിൽ ഇത് പ്രതിഫലിച്ചുതുടങ്ങി. സാമ്പത്തികമേഖലയിലെ ആസ്തികളുടെ മേന്മയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കിട്ടാക്കടം കൂടുമെന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ തുക പ്രൊവിഷനിങ്ങിനായി (കിട്ടാക്കടത്തിനു തുല്യമായ തുക മാറ്റിവെക്കൽ) മാറ്റിവെക്കേണ്ടിവരും. ഇതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും സ്ഥിതി സങ്കീർണമാക്കുന്നുവെന്ന് ഫിച്ച് പറയുന്നു. അതേസമയം മൂന്നാം പാദത്തോടെ സ്ഥിതി മാറുമെന്നും ഇന്ത്യ വളർച്ചാ പാതയിലേക്ക് മടങ്ങിവരുമെന്നും രണ്ട് ഏജൻസികളും സൂചിപ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം 18.44 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ റേറ്റിങ്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തികവർഷം രാജ്യം 9.9 ശതമാനം വളർച്ച കൈവരിക്കുമെന്നും ഇവർ കണക്കാക്കുന്നു.

from money rss https://bit.ly/35l3iYa
via IFTTT