121

Powered By Blogger

Tuesday, 8 September 2020

ജിയോയിക്കുപിന്നാലെ സില്‍വര്‍ ലേയ്ക്ക് ബൈജൂസില്‍ 3680 കോടി രൂപ നിക്ഷേപിക്കും

ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് 3680 കോടി(500 മില്യൺ ഡോളർ) രൂപ നിക്ഷേപിക്കും. റിലയൻസ് ജിയോയിൽ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തിൽ സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സിൽവർ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യൺ ഡോളറാകും. ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങൾ 200 മില്യൺ ഡോളർ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബൽ 122 മില്യൺ ഡോളറും ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

from money rss https://bit.ly/2Zh84C4
via IFTTT