121

Powered By Blogger

Tuesday, 8 September 2020

വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 51.88 പോയന്റ് നഷ്ടത്തിൽ 38,365.35ലും നിഫ്റ്റി 37.60 പോയന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1695 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി. Sensex erases days gains, ends 52 pts lower

from money rss https://bit.ly/2FjJt8E
via IFTTT