121

Powered By Blogger

Tuesday, 8 September 2020

വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്കായി 'ക്ലോണ്‍ ട്രെയിന്‍' ഓടിക്കാന്‍ റെയില്‍വെ

വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കിൽ മറ്റൊരു ട്രെയിൻകൂടി അതേ റൂട്ടിൽ ഏർപ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറിൽതന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തിൽ പ്രത്യേകം ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂർ മുമ്പ് പുതിയ ട്രെയിൻ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽമാറ്റംവരുത്തും. സ്ലീപ്പക്ലാസിൽ 400, തേഡ് എസി(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. Indian Railways plan to run clone train

from money rss https://bit.ly/2R3BEXh
via IFTTT