121

Powered By Blogger

Wednesday, 9 September 2020

എംസിഎക്‌സില്‍ വെള്ളിയില്‍ റെക്കോഡ്‌ വില്‍പന

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വെള്ളിയുടെ കോൺട്രാക്റ്റിൽ റെക്കോഡ് വിൽപന. സെപ്തംബർ മാസത്തെ കോൺട്രാക്റ്റിൽ കഴിഞ്ഞ 12 വർഷത്തിനിടയിലെ റെക്കോഡ് വിൽപനയാണ് നടന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു. വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ സെപ്തംബർ കോൺട്രാക്റ്റിൽ മാത്രം 127.50 ടൺ വിൽപനയാണ് നടന്നത്. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കോൺട്രാക്റ്റിൽ ഇത്രയധികം വെള്ളിയുടെ വിൽപന നടക്കുന്നത്. ഇതിനു മുൻപ് 2008 ഡിസംബറിൽ വെള്ളി 30 കിലോഗ്രാം വിഭാഗത്തിൽ 141.81 ടണ്ണിന്റെ വിൽപന നടന്നിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർമാസങ്ങളിൽ അവസാനിച്ച കോൺട്രാക്റ്റുകളിൽ ആകെ 139.96 ടൺ വെള്ളിയുടെ ഇടപാടാണ് എംസിഎക്സ് പ്ലാറ്റ്ഫോം വഴി നടന്നത്. ഓഗസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി ആകെ 17,574 കോടി രൂപയുടെ വെള്ളി വിൽപനയാണ് നടന്നത്. വെള്ളി വിപണിയിൽ അസ്ഥിരത പ്രകടമായിട്ടും എംസിഎക്സിന്റെ ആഭ്യന്തര വില നിർണ്ണയത്തോടും റിസ്ക് മാനേജ്മെന്റ് രീതിയോടും ഇടപാടുകാർ കാണിച്ച വിശ്വാസമാണ് വെള്ളിയിൽ റിക്കാർഡ് വിൽപന സാധ്യമാക്കിയതെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2R6D03d
via IFTTT