121

Powered By Blogger

Wednesday, 9 September 2020

സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 250 പോയന്റ് ഉയർന്ന് 38,450ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 11,350ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1228 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 237 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. വായ്പ മൊറട്ടോറിയം വിഷയത്തിൽ സുപ്രീംകോടതിയിൽ വാദംകേൾക്കാനിരിക്കെയാണ് വിപണിയിൽ നേട്ടം. ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, റിലയൻസ്, മാരുതി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ്, ജെആൻഡ്കെ ബാങ്ക് തുടങ്ങി 74 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RhZ7Up
via IFTTT