121

Powered By Blogger

Wednesday, 9 September 2020

സെന്‍സെക്‌സ് 171 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 171 പോയന്റ് നഷ്ടത്തിൽ 38,193.92ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1802 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.28ശതമാനവും സ്മോൾ ക്യാപ് സൂചിക 0.94ശതമാനവും താഴ്ന്നു. എസ്ബിഐ, ഗെയിൽ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, ഐടിസി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, സിപ്ല, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഗ്രാസിം, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. യുഎസിലെ ടെക്നോളജി ഓഹരികൾ വൻതോതിൽ താഴ്ന്നത് ആഗോള വ്യാപകമായി സൂചികകളെ ബാധിച്ചു. മറ്റ് ഏഷ്യൻ സൂചികകളും യൂറോപ്യൻ വിപണിയും നഷ്ടത്തിലായിരുന്നു. Sensex, Nifty close in the red

from money rss https://bit.ly/2GKxBNy
via IFTTT