121

Powered By Blogger

Wednesday, 9 September 2020

ഇപിഎഫ് പലിശ 8.5ശതമാനംതന്നെ: രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും

ഇപിഎഫ് വരിക്കാർക്ക് ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും പലിശ അക്കൗണ്ടിൽ വരവുവെയ്ക്കുക. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെതുടർന്നാണ് ഇപിഎഫ്ഒ ബോർഡ് യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആദ്യഘട്ടമായി 8.15ശതമാനം പലിശ വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. 0.35ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കണ്ടിലെത്തുക. നിക്ഷേപത്തിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞതും മറ്റ് നിക്ഷേ പദ്ധതികളുടെ പലിശയിൽ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ 8.5ൽനിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോർഡ് യോഗം തീരുമാനിച്ചത്. പുതിയ സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടമായി പലിശ വരവുവെയ്ക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. വിപണിയിലെ മോശം സാഹചര്യം കാരണം ചില നിക്ഷേപങ്ങൾ പണമാക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2019-20 സാമ്പത്തിക വർഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാർച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുൻവർഷത്തേക്കാൽ 0.15ശതമാനം കുറവായിരുന്നു ഇത്.

from money rss https://bit.ly/35kWysY
via IFTTT