121

Powered By Blogger

Monday, 4 January 2021

ജനുവരിയില്‍ ഐപിഒയുമായി ആറു കമ്പനികള്‍: ലക്ഷ്യം 8000 കോടി സമാഹരിക്കല്‍

ഓഹരി വിപണിയിലെ മുന്നേറ്റം അവസരമാക്കാൻ ജനുവരിയിൽ നിരവധി കമ്പനികൾ ഐപിഒയുമായി വരുന്നു. നാലാഴ്ചക്കുള്ളിൽ ആറുകമ്പനികളെങ്കിലും ഐപിഒയുമായെത്തുമെന്നാണ് വിവരം. 8,000 കോടി രൂപയാകും ഈ കമ്പനികൾ ദ്വിതീയ വിപണിയിൽനിന്ന് സമാഹരിക്കുക. റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ, ഇൻഡിഗോ പെയിന്റ്സ്, ഹോം ഫെസ്റ്റ് ഫിനാൻസ് കമ്പനി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 2020ൽ ആകെ 15 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മാർച്ചിൽ ഒന്ന്, ജൂലായിൽ ഒന്ന്, സെപ്റ്റംബറിൽ എട്ട്, ഒക്ടോബറിൽ ഒന്ന്, നവംബറിൽ ഒന്ന്, ഡിസംബറിൽ മൂന്ന് എന്നിങ്ങനെയായിരുന്നു ലിസ്റ്റിങ്. മാർച്ചിലെ താഴ്ചയിൽനിന്ന് ഓഹരി സൂചികകൾ 86ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. യുഎസിലെ തിരഞ്ഞെടുപ്പ് ഫലവും കോവിഡ് വാക്സിന്റെ വരവുമാണ് രണ്ടുമാസമായി വിപണിയിലെ കുതിപ്പിനുപിന്നിൽ. ഡിസംബറിൽമാത്രം 62,016 കോടി രൂപയാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളിൽ നിക്ഷേപിച്ചത്. നിക്ഷേപകരിൽ പണലഭ്യത വർധിച്ചതോടെ ഓഹരിയിലെ നിക്ഷേപം വർധിക്കുന്നതായാണ് വിലയിരുത്തൽ. മാർച്ചിലെ കനത്ത ഇടിവിനുശേഷമുണ്ടായ മുന്നേറ്റം നിരവധി പുതിയ നിക്ഷേപരെ വിപണിയിലെത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/39gQkLp
via IFTTT