121

Powered By Blogger

Monday, 4 January 2021

റെക്കോഡ് തിരുത്തി സെന്‍സെക്‌സ് 48,177ലും നിഫ്റ്റി 14,133ലും ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കി. തുടർച്ചയായ ദിവസങ്ങളിൽ സൂചികകൾ റെക്കോഡ് തിരുത്തി മുന്നേറുകയാണ്. ഇതാദ്യമായി സെൻസെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു. 307.82 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,176.80ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 114.40 പോയന്റ് ഉയർന്ന് 14,132.90ലുമെത്തി. ബിഎസ്ഇയിലെ 2061 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 973 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. രണ്ട് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയതാണ് വിപണിയ്ക്ക് കരുത്തായത്. നിർമാണമേഖലയിലെ പിഎംഐ ഉയർന്നതും ദലാൾ സ്ട്രീറ്റിലെ നിക്ഷേപകപ്പടയെ ഉത്തേജിപ്പിച്ചു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹനം, ഫാർമ തുടങ്ങിയ സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex ends at 48177, Nifty at 14133

from money rss https://bit.ly/35p0dFJ
via IFTTT