Story Dated: Sunday, March 29, 2015 07:45
ഇന്‍ഡോര്‍: തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 14കാരി മാതാപിതാക്കള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി. ഏറോട്രോം പേലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി തന്റെ പിതാവ് രൂപേ സിങ് ചൗദരി വിവാഹം കഴിക്കുന്നതിന് തന്നെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നാണ് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ ശിശുക്ഷേമ വകുപ്പ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തുടര്‍ന്ന് തന്റെ മകള്‍ക്ക് 18വയസ് തികഞ്ഞതിന് ശേഷമേ വിവാഹം കഴിപ്പിച്ച് അയക്കുകയുള്ളുവെന്ന് പിതാവ് ശിശുക്ഷേമ വകുപ്പിന് വാക്ക് നല്‍കി. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം താമസിക്കാന്‍ മടികാണിച്ച പെണ്‍കുട്ടി അവര്‍ തന്നെ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് ഭയക്കുന്നതായി അധികൃതരെ അറിയിച്ചു. തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പ് പിന്നീട് ജ്യോതി ഭവനിലേക്ക് മാറ്റി.
from kerala news edited
via IFTTT