Story Dated: Sunday, March 29, 2015 01:57
കുലശേഖരപുരം: ആദിനാട് വടക്ക് ഒറ്റത്തെങ്ങില്‍ ഭദ്രാദേവീ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു. ഏപ്രില്‍ മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. നാളെ മുതല്‍ മൂന്നുവരെ ഉച്ചയ്‌ക്ക് 12നു സമൂഹസദ്യ. സമാപനദിവസമായ മൂന്നിന് രാവിലെ 5.30ന് പൊങ്കല്‍. ഉച്ചകഴിഞ്ഞു മൂന്നിനു പകല്‍ക്കാഴ്‌ച, വൈകിട്ട് ആറിന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 7.30ന് സേവ എന്നിവ നടക്കും.
from kerala news edited
via IFTTT