Story Dated: Sunday, March 29, 2015 06:25
തിരുവരൂര്‍: തമിഴ്‌നാട്ടില്‍ കെട്ടിടം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ഗസ്‌റ്റ് ഹൗസിന്റെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടമാണ് തകര്‍ന്നത്. പരുക്കേറ്റവരെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയുടെ ഭാഗമാണ് തകര്‍ന്നതെന്ന് പോലീസ് സൂപ്രണ്ട് ജയചന്ദ്രന്‍ അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.
from kerala news edited
via IFTTT