121

Powered By Blogger

Sunday, 29 March 2015

ഷെഡ്‌ പൊളിക്കല്‍: ചാലയില്‍ സംഘര്‍ഷം











Story Dated: Sunday, March 29, 2015 01:58


തിരുവനന്തപുരം: ചാലയില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്റെ ഷെഡ്‌ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷം. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ്‌ കേസ്‌ എടുത്തു. ചാല കരുപ്പെട്ടിക്കടയ്‌ക്ക്‌ സമീപം ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്‍ നടത്തിവന്നിരുന്ന ഉള്ളി സ്‌റ്റാള്‍ പുതുക്കി പാര്‍ട്ടി ഓഫീസ്‌ തുടങ്ങാന്‍ പോകുകയാണെന്ന്‌ ആരോപിച്ച്‌ സി.ഐ.ടി.യു.,ഐ.എന്‍.ടി.യു.സി.,ബി.എം.എസ്‌. എന്നീ സംഘടകള്‍ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നു.


ഇതിന്റെ അടിസ്‌ഥാനത്തില്‍ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി പരിശോധനയ്‌ക്ക് ശേഷം ഷെഡ്‌ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്‌ മറ്റു തൊഴിലാളി സംഘടനാ പ്രവര്‍ത്തകരും എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകരുമായി ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഫോര്‍ട്ട്‌ പോലീസ്‌ എത്തി സ്‌ഥിതി നിയന്ത്രണ വിധേയമാക്കി. പോലീസ്‌ മൂന്ന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

Related Posts:

  • നാഥന്റെ സ്മരണയില്‍ വിതുമ്പി നിയമസഭ Story Dated: Monday, March 9, 2015 10:25തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ. അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ വിതുമ്പുന്ന വാക്കുകളിലാണ് തന്റെ പ്രസംഗം പൂര്‍ത… Read More
  • ചരമം - ഗ്രെയ്‌സി കുര്യന്‍ ചരമം - ഗ്രെയ്‌സി കുര്യന്‍പി.പി.ശശീന്ദ്രന്‍Posted on: 09 Mar 2015 റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫീസര്‍ കാവുംഭാഗം കീച്ചേരില്‍ ഗ്രെയ്‌സ് ഭവനില്‍ കെ.വി തോമസിന്റെ ഭാര്യ റിട്ട.പ്രധാനാദ്ധ്യാപിക ഗ്രെയ്‌സി കുര്യന്‍(67) തിരുവല്ലയി… Read More
  • ഒഴുക്കില്‍പെട്ട കാറിനുള്ളില്‍നിന്ന് 14 മണിക്കൂറിനു ശേഷം ഒന്നരവയസ്സുകാരി രക്ഷപ്പെടുത്തി Story Dated: Monday, March 9, 2015 10:49സാള്‍ട്ട്‌ലേക്ക് സിറ്റി: യു.എസിലെ സ്പ്രിങ്‌വില്ലെയില്‍ ഉത്ത നദിയിലൂടെ ഒഴുകി നടന്ന കാറില്‍ നിന്ന് ഒന്നര വയസ്സുകാരിയെ 14 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് ഒരു മീന്‍പിടുത്ത… Read More
  • ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്) ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)Posted on: 09 Mar 2015 സ്റ്റാറ്റന്‍ഐലന്‍ഡ്: മാവേലിക്കര ഷാരോണ്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. മേരി ജോയി, മോസസ്… Read More
  • കലണ്ടറിന്റെ ആകര്‍ഷണം ആസിഡ്‌ ആക്രമണ ഇരകള്‍! Story Dated: Monday, March 9, 2015 10:36ന്യൂഡല്‍ഹി: ഇവിടെ സൗന്ദര്യത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയിരിക്കുന്നു. സൈസ്‌ സീറോ സുന്‌സരികള്‍ പോസുചെയ്യുന്ന ഫാഷന്‍ കലണ്ടറുകള്‍ നിറയുന്ന കാലത്ത്‌ 'ബെല്ലോ' എന്ന ഫാഷന്‍ കലണ്ടര്‍ തി… Read More