Story Dated: Sunday, March 29, 2015 06:49
വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിന് തുടക്കം കുറിച്ച ഓശാന ആരാധനയില്‍ ജര്‍മ്മന്‍വിംഗ്‌സ് വിമാന ദുരന്തത്തില്‍ മരിച്ചവരെ അനുസ്‌മരിച്ച് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ്. സെന്റ പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പോപ്പ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അവരെ അനുസ്‌മരിക്കുകയും ചെയ്‌തത്.
സെന്റ പീറ്റേഴ്‌സ് ബസിലിക്കയിലെ ആരാധനയ്‌ക്ക് ശേഷം വിശ്വാസികള്‍ക്ക് ഓശാന സന്ദേശം നല്‍കുന്നതിനിടെയാണ് പോപ്പ് വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്‌മരിച്ചത്. 150 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ട ദുരന്തത്തില്‍ വിമാനത്തില്‍ യാത്ര ചെയ്‌തിരുന്ന ജര്‍മ്മന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോപ്പ് പ്രത്യേകം അനുസ്‌മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ജര്‍മ്മന്‍വിംഗ്‌സ് വിമാനം ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണത്.
from kerala news edited
via IFTTT