Story Dated: Sunday, March 29, 2015 07:55
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കസ്‌റ്റംസ് ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടിയില്‍ നിന്നും കസ്‌റ്റംസ് ഇന്റലിജന്റ്‌്സ് വിഭാഗം 3.022 കിലോ സ്വര്‍ണം കണ്ടെത്തി. 116 ഗ്രാം വീതമുള്ള 26 സ്വര്‍ണ ബിസ്‌കറ്റുകളാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി പറമ്പന്‍ നൗഫലി (32) നെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ 21ന് എയര്‍ അറേബ്യയുടെ വിമാനത്തില്‍ അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരെത്തിയത്.
കസ്‌റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് കയ്യിലുണ്ടായിരുന്ന പെട്ടി വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഒരാഴ്‌ച കഴിഞ്ഞും പെട്ടി ഏറ്റെടുക്കാന്‍ ഉടമസ്‌ഥന്‍ എത്താത്തതിനെ തുടര്‍ന്ന് കസ്‌റ്റംസ് വിഭാഗം പെട്ടി തുറന്ന് പരിശോധിക്കുകയായിരുന്നു. പെട്ടിയിലുണ്ടായിരുന്ന എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്ക് പകരം കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്.
പിടികൂടിയ സ്വര്‍ണത്തിന് 90 ലക്ഷം രൂപ വില വരും. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണര്‍ കെ.കെ.സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ വി.പി.ദേവസ്യ, റുബി തോമസ്, എന്‍.എസ്.കെ.പ്രസാദ്, രാജീവ് രഞ്‌ജന്‍, അനന്ത് വിക്രം സിംഗ്, അജയ് റായ്, വി.ജെ.പൗലോസ് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
from kerala news edited
via IFTTT







