121

Powered By Blogger

Sunday, 29 March 2015

ആറ്‌ വയസുകാരന്‍ മകന്റെ കൈപിടിച്ച്‌ ഹുസൈന്‍ അക്ഷരലക്ഷം പരീക്ഷയെഴുതി











Story Dated: Sunday, March 29, 2015 08:00


mangalam malayalam online newspaper

മലപ്പുറം: ഉപ്പയുടെ ഊന്നുവടിയും പിടിച്ച്‌ പരീക്ഷയ്‌ക്ക് കൂട്ടിരിക്കുന്ന നസീഫായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ താരം. പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന്‌ ഒന്നാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന ചാപ്പനങ്ങാടി ചേങ്ങോട്ടൂര്‍ സ്വദേശി കോടതിവീട്ടില്‍ ഹുസൈന്‍ അക്ഷരലക്ഷം പരീക്ഷയിലൂടെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്‌ കടന്നു. പരീക്ഷയെഴുതാന്‍ ഉപ്പയ്‌ക്ക് കൂട്ടുവന്നതാകട്ടെ ആറ്‌ വയസുകാരനായ മകന്‍ നസീഫും.


ചാപ്പനങ്ങാടി തലക്കാപ്പ്‌ എ.എല്‍.പി. സ്‌ക്കൂളിലാണ്‌ 33കാരനായ ഹുസൈന്‍ പരീക്ഷയെഴുതിയത്‌. ഇതേ സ്‌ക്കൂളിലെ ഒന്നാംക്ലാസുകാരനാണ്‌ നസീഫ്‌. വീല്‍ചെയറിന്റെയും ഊന്നുവടിയുടെയും സഹായത്താലാണ്‌ ഹുസൈന്‍ സഞ്ചരിക്കുന്നത്‌. അക്ഷരലക്ഷം പരീക്ഷ പാസാവുന്നവര്‍ നാലാം തരം തുല്യതാ പരീക്ഷയെഴുതാന്‍ യോഗ്യരാവും. പരീക്ഷ പാസാവുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്‌ ഹുസൈന്‍. പാസായാല്‍ തുടര്‍ പഠനം നടത്തണം. ബാല്യത്തില്‍ മുടങ്ങിപ്പോയ അക്ഷരലോകം തിരികെ പിടിക്കണം. ഉപ്പയുടെ സ്വപ്‌നത്തിന്‌ കൂട്ടായി നസീഫും ഉണ്ട്‌.


ജില്ലയിലെ 137 കേന്ദ്രങ്ങളിലായി 3567 പേര്‍ പരീക്ഷയെഴുതി. 439 പുരുഷന്‍മാരും 3128 സ്‌ത്രീകളും. ഇതില്‍ 788 പട്ടിക ജാതിക്കാരും 105 പട്ടിക വര്‍ഗക്കാരും ഉള്‍പ്പെടും. കൊണ്ടോട്ടി ബ്ലോക്കില്‍ പരീക്ഷയെഴുതിയ 89 വയസുള്ള തായുമ്മയാണ്‌ പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ അംഗം. തിരൂര്‍ ബ്ലോക്കില്‍ പരീക്ഷയെഴുതാനെത്തിയ 12 കാരന്‍ മുഹമ്മദ്‌ അസ്ലം ഏറ്റവും പ്രായം കുറഞ്ഞയാളും.










from kerala news edited

via IFTTT