Story Dated: Sunday, March 29, 2015 06:01
കുട്ടനാട്: മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. കാവാലം കുന്നുമ്മ ഇടയാടില്‍വീട്ടില്‍ സുഗുണനാ(63)ണ് മരിച്ചത്. ഇളയമകള്‍ സുജിതയുടെ വിവാഹം ഇന്ന് നടക്കാനിരിക്കെ അതിനുള്ള ഒരുക്കങ്ങള്‍ക്കിടെ രാവിലെ 11ഓടെ തേങ്ങാപൊതിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ടു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും സമീപവാസികളും ചേര്‍ന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ രാവിലെ 11-ന്. ഭാര്യ: ലക്ഷ്‌മി. മറ്റുമക്കള്‍: അശ്വതി, സുരേഖ . മരുമക്കള്‍: എം.എസ് സന്തോഷ്, സന്തോഷ്.
from kerala news edited
via IFTTT